പാഴ്‌സല്‍ വാങ്ങിയ സാമ്പാറില്‍ പുഴുക്കളും ചത്ത പാറ്റകളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടി പൂട്ടിച്ചു. ഇടുക്കി കട്ടപ്പന മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഹോട്ടലാണ് അടപ്പിച്ചത്. മേട്ടുകുഴി സ്വദേശിയായ ലിസി പെറോട്ടയ്ക്കൊപ്പം വാങ്ങിയ സാമ്പാറിലാണ് പുഴുവിനെയും ചത്ത പാറ്റയേയും കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഇവര്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഇമെയില്‍ വഴി പരാതി നല്‍കി.
ഞായറാഴ്ചയാണ് സംഭവം. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഹോട്ടല്‍ പൂട്ടിച്ചത്.