Publish Date: Wed, 27 Apr 2022 (08:27 IST)
Updated Date: Wed, 27 Apr 2022 (08:29 IST)
നെടുങ്കണ്ടത്ത് മരത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. തിങ്കള്‍ക്കാട് മന്നാക്കുടി കോളനിയിലെ അയ്യാവ് ആണ് മരണപ്പെട്ടത്. 49 വയസായിരുന്നു. എലത്തിന് തണലൊരിക്കാനായി സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരത്തില്‍ കയറുകയായിരുന്നു. ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടനെ നെടുങ്കണ്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.