Publish Date: Mon, 05 Jun 2023 (15:07 IST)
Updated Date: Mon, 05 Jun 2023 (15:09 IST)
ഇടുക്കിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും പരിക്ക്. കുറത്തിക്കുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്‍, ഭാര്യ ജാനു, മകന്‍ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെയാണ് സംഭവം നടക്കുന്നത്.
ഇടിമിന്നലുണ്ടായ സമയത്ത് എല്ലാപേരും വീടിനുള്ളിലായിരുന്നു. എന്നാല്‍ വീടിനുള്ളിലേയ്ക്ക് മിന്നല്‍ പതിക്കുകയായിരുന്നു. വേലായുധനും ജാനുവും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കരിഞ്ഞ നിലയിലായിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.