Select Your Language

Notifications

webdunia
webdunia
webdunia
webdunia

തേനീച്ചയുടെ കുത്തേറ്റു വയോധികയ്ക്ക് ദാരുണാന്ത്യം

Bee
ഇടുക്കി: നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റു വയോധിക മരിച്ചു.നെടുങ്കണ്ടം അമ്പതേക്കർ സ്വദേശി എം.എൻ.തുളസി എന്ന 85 കാരിയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മരിച്ചത്.

വീടിനടുത്തുള്ള തേനീച്ചക്കൂട്ട് പരുന്ത് കൊതി താഴേക്കിട്ടു. ഈ സമയം തുളസി വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. കൂട് താഴെ വീണതോടെ സമീപത്തു ഉണ്ടായിരുന്ന തുളസിയെ തേനീച്ച കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൊച്ചു മക്കൾക്കും തേനീച്ചയുടെ കുത്തേറ്റു.

ഇരുവരെയും ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരുക്ക് ഗുരുതരമായിരുന്നതിനാൽ ഇവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തുളസി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിക്കുന്നത് നാലുരാജ്യസഭാ അംഗങ്ങള്‍