Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൂട്ടത്തോല്‍വി

ഇടുക്കിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൂട്ടത്തോല്‍വി

എ കെ ജെ അയ്യര്‍

, വെള്ളി, 18 ഡിസം‌ബര്‍ 2020 (20:26 IST)
ഇടുക്കി: ഇടുക്കിയിലെ നിരവധി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പല സ്ഥലത്തായി പരാജയപ്പെട്ടു. ഇതിലൊന്ന് വാഴത്തോപ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മത്സരിച്ച ജോയി വര്‍ഗീസ് രണ്ട് വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണയും പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന നിലയ്ക്കായിരുന്നു കോണ്‍ഗ്രസ് ഇവിടെ ജോയി വര്‍ഗീസിനെ നിര്‍ത്തിയത്.
 
ഇതിനൊപ്പം മുന്‍ പ്രസിഡന്റായിരുന്ന ഷിജോ തട്ടത്തില്‍ വാര്‍ഡില്‍ തോല്‍വി സമ്മതിച്ചപ്പോള്‍ മുന്‍ പ്രസിഡന്റായ റിന്‍സി സിബി ബ്ലോക്ക് ഡിവിഷനിലാണ് പരാജയപ്പെട്ടത്. ഇതിനൊപ്പം വാത്തിക്കുടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിനി സാബു, സി.പി.എമ്മിലെ പി.കെ.രാജു എന്നിവരും പരാജയം ഏറ്റുവാങ്ങി.
 
ഇടുക്കി ജില്ലയില്‍ തന്നെയുള്ള കാമാക്ഷിയില്‍ മുന്‍ പ്രസിഡന്റായ അന്നമ്മ ബേബി, എസ് ടി അഗസ്റ്റിന്‍ എന്നിവരും തോല്‍വി സമ്മതിച്ചു. കഞ്ഞിക്കുഴിയിലാകട്ടെ ജോസ് ഈരക്കാട്ടിലും പരാജയപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി ബ്രില്ലി ബോബി വാര്‍ഡ് അംഗമായിമൂന്നു മുന്നണികളെയും പരാജയപ്പെടുത്തി ബ്രില്ലി ബോബി വാര്‍ഡ് അംഗമായി