തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. കാഞ്ചിയാറില്‍ പതിനാലുകാരനായ വിദ്യാര്‍ത്ഥിയാണ് തൂങ്ങിമരിച്ചത്. രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഫോണ്‍ ഉപയോഗത്തെ ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും മാതാപിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നു.
ഇതിനു പിന്നാലെ മാതാപിതാക്കള്‍ ജോലിക്ക് പോയി. പിന്നീട് ഇവര്‍ കുട്ടിയെ വിളിച്ചിട്ട് കിട്ടാതായതോടെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ വന്നു നോക്കുമ്പോള്‍ അടുക്കളയുടെ ഭാഗത്തായി കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.