Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനധികൃത സമ്പാദ്യം: സിഡ് കോ മുൻ മാനേജർക്ക് മൂന്നു വർഷം തടവ് ശിക്ഷ

അനധികൃത സമ്പാദ്യം: സിഡ് കോ മുൻ മാനേജർക്ക് മൂന്നു വർഷം തടവ് ശിക്ഷ

എ കെ ജെ അയ്യര്‍

, വെള്ളി, 24 മെയ് 2024 (20:01 IST)
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനകേസിൽ പ്രതിയായ ഡിസ്കോ മുൻ മാനേജരെ കോടതി 3 വർഷ കഠിന തടവിനു ശിക്ഷിച്ചു.  മുൻ എംപോറിയം സെയിൽസ് മാനേജർ ചന്ദ്രമതിയെയാണ് ശിക്ഷിച്ചത്.
 
വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാറാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്കൊപ്പം 29 ലക്ഷം രൂപ പിഴയും വിധിച്ചു. കുപ്രസിദ്ധമായ ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു ഇവർ.
 
പിഴ അടച്ചില്ലെങ്കിൽ പതിനെട്ട് മാസം തടവ് ശിക്ഷ അധികമായി അനുഭവിക്കണം.  സിഡ് കോ സെയിൽസ് എം പോറിയം മാനേജരായിരുന്ന സമയത്ത് 2005-8 കാലയളവിൽ അനധികൃതമായി ഇവർ 25 ലക്ഷം രൂപയിലധികം സമ്പാദിച്ചു എന്നാണ് കേസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു