കൊച്ചി: ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവ്. ചെറായി കോവിലകത്തും കടവ് ഏലൂര്‍ വീട്ടില്‍ ശിവനെ(62)യാണ് പറവൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. രണ്ടുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം.
2022 ജൂലൈ 13നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ മുനമ്പം പോലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.