Webdunia - Bharat's app for daily news and videos

Install App

അട്ടക്കുളങ്ങരയിലെ ജയിൽ ചാട്ടം; വീട് വരെയെത്താൻ സമ്മതിക്കാതെ പൊലീസ്, യുവതികൾ പിടിയിൽ

Webdunia
വെള്ളി, 28 ജൂണ്‍ 2019 (08:42 IST)
അട്ടക്കുളങ്ങരയിലെ ജയിലിൽ നിന്നും രക്ഷപെട്ട രണ്ട് വനിതാ ജയിൽ പുള്ളികളെ ദിവസങ്ങൾക്കുള്ളിൽ പിടിച്ച് പൊലീസ്. ശിൽപ്പ, സന്ധ്യ എന്നിവരാണ് പാലോട് നിന്ന് പിടിയിലായത്. ശിൽപ്പയുടെ വീട് പാങ്ങോട് ആണ്. വീട്ടിലേയ്ക്ക് പോകുന്ന വഴി പാലോട് പോലീസും റൂറൽ എസ്‍‍പിയുടെ കീഴിലുള്ള ഷാഡോ പോലീസും ചേര്‍ന്ന് യുവതികളെ പിടികൂടുകയായിരുന്നു. ജയിൽ ചാട്ടക്കേസ് അന്വേഷിക്കന്ന ഫോര്‍ട്ട് പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.
 
സന്ധ്യയ്ക്കും ശിൽപ്പയ്ക്കുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്നാട്ടിലെയും കേരളത്തിലെയും എല്ലാ പോലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട് ഇവര്‍ക്കായി തെരച്ചിൽ ഊര്‍ജിതപ്പെടുത്തിയിരുന്നു. ഇവർ തമിഴ്നാട്ടിലേക്ക് കടക്കുമെന്നായിരുന്നു പൊലീസ് കരുതിയത്. 
 
പാങ്ങോട് സ്വദേശിയായ ശിൽപ്പയെ പോലീസ് അറസ്റ്റ് ചെയ്തത് വീട്ടുജോലിയ്ക്ക് നിന്ന സ്ഥലത്തെ ഗൃഹനാഥന്‍റെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ചതിനായിരുന്നു. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിലായിരുന്നു വര്‍ക്കല സ്വദേശിയായ സന്ധ്യ പിടിയിലായത്. ജാമ്യത്തിലിറങ്ങാൻ പണമില്ലാത്തതു കൊണ്ടാണ് ഇരുവരും ചേര്‍ന്ന് ജയിൽ ചാടാൻ തീരുമാനിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments