പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്
സംഭവത്തില്‍ പോലീസ് അന്വേഷണം. ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള ലോറി ഡ്രൈവറായ ഷജീര്‍ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പാലക്കാട്: യുവാവ് പൂച്ചയെ കൊന്ന് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം. ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള ലോറി ഡ്രൈവറായ ഷജീര്‍ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഷജീര്‍ബടൂള്‍ എന്ന തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സംഭവം ഒരു കഥയായി പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുകയും ശേഷം അയാള്‍ അതിന്റെ കഴുത്ത് അറുക്കുകയും തലയും മറ്റ് ശരീരഭാഗങ്ങളും വേര്‍പെടുത്തുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ കാണിക്കുന്നത്.
വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഷജീര്‍ നിലവില്‍ തമിഴ്നാട്ടിലാണെന്നാണ് പ്രാഥമിക വിവരം. ഈ പ്രവൃത്തിയെക്കുറിച്ച് ചോദിച്ചപ്പോള്‍, മനുഷ്യ മാംസത്തേക്കാള്‍ രുചി പൂച്ച മാംസമാണെന്ന് അയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വീഡിയോ എവിടെയാണ് ചിത്രീകരിച്ചതെന്ന് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.