Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീതിക്കായുള്ള കാലതാമസം കുറയും, രാജ്യത്തെ ആദ്യ 24x7 ഓൺലൈൻ കോടതി കൊല്ലത്ത്

നീതിക്കായുള്ള കാലതാമസം കുറയും, രാജ്യത്തെ ആദ്യ 24x7 ഓൺലൈൻ കോടതി കൊല്ലത്ത്

അഭിറാം മനോഹർ

, ചൊവ്വ, 19 നവം‌ബര്‍ 2024 (13:00 IST)
രാജ്യത്തെ ആദ്യ 24x7 ഓണ്‍ലൈന്‍  കോടതി കൊല്ലത്ത് ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കേസുകള്‍ പേപ്പറില്‍ ഫയല്‍ ചെയ്യുന്നതിന് പകരം ഓണ്‍ലൈനായി വെബ്‌സൈറ്റില്‍ നിശ്ചിത ഫോറം സമര്‍പ്പിച്ചാണ് പുതിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുക. കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായാകും നടക്കുക. കേസിന്റെ നടപടികള്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
കൊല്ലത്തെ 3 ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ടതുമായ കേസുകളാണ് ഓണ്‍ലൈന്‍ കോടതി പരിഗണിക്കുക. ഒരു മജിസ്‌ട്രേറ്റും 3 ജീവനക്കാരുമാകും കോടതിയില്‍ ഉണ്ടാവുക. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും കോടതിയില്‍ ഹാജരാകാതെ തന്നെ ഇതോടെ കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാം.
 
 24 മണിക്കൂറും കേസ് ഫയല്‍ ചെയ്യാനും കോടതി നടപടിക്രമങ്ങളില്‍ ഓണ്‍ലൈനായ് പ്രവേശിക്കാനും ഇതോടെ സാധിക്കും. പ്രതികള്‍ക്കുള്ള സമന്‍സ് അതാത് പോലീസ് സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ആയി അയക്കും. ജാമ്യ അപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത് ജാമ്യം എടുക്കനുമാകും. ഇതിനുള്ള രേഖകള്‍ അപ്ലോഡ് ചെയ്താല്‍ മതിയാകും. കോടതി ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ വന്‍ തിരക്ക്; കഴിഞ്ഞദിവസം എത്തിയ 75000 പേരില്‍ 7000പേരും കുട്ടികള്‍