രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തില്‍; വന്‍ സ്വീകരണമൊരുക്കി മുഖ്യമന്ത്രിയും ഗവർണറും

രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2017 (09:57 IST)
ഒരു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവര്‍  വിമാനത്താവളത്തിലെത്തി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സ്വീകരിച്ചു.

തുടർന്നു ഹെലികോപ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിലെത്തിയ രാഷ്ട്രപതി റോഡ് മാർഗം മുഖേന അമൃതാനന്ദമയി മഠത്തിലേക്കു പോകുകയും ചെയ്തു. 
 
രാഷ്ട്രപതിയായതിനു ശേഷം ആദ്യമായാണ് അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്. മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ രാഷ്ട്രപതിക്കു മറ്റ് ഔദ്യോഗിക പരിപാടികളൊന്നുമില്ല.

മാതാ അമൃതാനന്ദമയിയുടെ മഠം സന്ദർശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. അമൃതസേതു പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരത്തെ ഡോ.എ.പി.ജെ.അബ്ദുൽ കലാം അമൃതപുരിയിലെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments