Select Your Language

Notifications

webdunia
webdunia
webdunia
webdunia

പറയുന്നെങ്കിൽ ചെന്നിത്തലയോ, മുല്ലപ്പള്ളിയോ പറയട്ടെ, ഈ കോൺഗ്രസ് യുവനേതാക്കളെ ആര് കേൾക്കാനെന്ന് കെ സുരേന്ദ്രൻ

പറയുന്നെങ്കിൽ ചെന്നിത്തലയോ, മുല്ലപ്പള്ളിയോ പറയട്ടെ, ഈ കോൺഗ്രസ് യുവനേതാക്കളെ ആര് കേൾക്കാനെന്ന് കെ സുരേന്ദ്രൻ
, ഞായര്‍, 12 ഏപ്രില്‍ 2020 (14:25 IST)
ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ പരിഹസിച്ച കോൺഗ്രസ് യുവനേതാക്കളെ പരിഹസിച്ച് കെ സുരേന്ദ്രൻ.രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളിയോ പറയുകയാണെങ്കില്‍ കേള്‍ക്കാം കോൺഗ്രസ്സിന്റെ യുവനേതാക്കളുടെ ട്രോളുകളൊക്കെ ആര് ശ്രദ്ധിക്കാനാണ് സുരേന്ദ്രൻ പറഞ്ഞു.
 
കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കരിനെ വിമർശിക്കാൻ മാത്രം എല്ലാ ദിവസവും കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയാണ് കോൺഗ്രസ് യുവനേതാക്കളെ ചൊടിപ്പിച്ചത്.സുരേന്ദ്രന്റെ സ്ഥിരെബുദ്ധിക്ക് കുഴപ്പം പറ്റിയിട്ടുണ്ടെന്നും സുരേന്ദ്രനെ വെച്ച് പി ആർ ചെയ്യാൻ സാധിച്ചതാണ് പിണറായിയുടെ മിടുക്കെന്നുമായിരുന്നു കോൺഗ്രസ് യുവനേതാക്കളായ ടി.സിദ്ദീഖ്, ജോതികുമാര്‍ചാമക്കാല, പിസി വിഷ്ണുനാഥ്  തുടങ്ങിയവരുടെ ട്രോളുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെറ്റ് ടോപ് ബോക്‌സുകൾ മാറ്റാതെ ഡിടിഎച്ച് കമ്പനി മാറാനുള്ള സേവനമൊരുക്കണമെന്ന് ട്രായ്