മഴക്കാലം തുടങ്ങിയതിനു ശേഷം വ്യാജ വാര്‍ത്തകളും പെരുകിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ മഴ ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോയും വരെ ചിലര്‍ ഇപ്പോഴത്തെ സംഭവമാണെന്ന് പറഞ്ഞു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിലപ്പോള്‍ അമേരിക്കയും ജര്‍മനിയിലും സംഭവിച്ച കാര്യങ്ങളെ കേരളത്തില്‍ നടന്നത് എന്ന തരത്തിലും പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
മഴയും മണ്ണിടിച്ചിലും കാരണം തകര്‍ന്നു തരിപ്പണമായ ഒരു റോഡിന്റെ ചിത്രമാണ് അത്. കേരളത്തിലെ റോഡ് ആണ് ഇതെന്നാണ് ചിത്രം പ്രചരിപ്പിച്ചു കൊണ്ട് പലരും പറഞ്ഞിരിക്കുന്നത്. 'കേരള മോഡല്‍' എന്ന പരിഹാസവും ഈ ചിത്രത്തിനൊപ്പം ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള പ്രമുഖര്‍ വരെ ഈ റോഡ് കേരളത്തിലെ ആണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നു. എന്നാല്‍ അത് വ്യാജമാണ് !
അമേരിക്കയിലെ വാഷിങ്ടണില്‍ ഉള്ള ഒരു ഗ്രാമത്തിലെ റോഡിന്റെ ചിത്രമാണിത്. 2020 ലാണ് ഈ റോഡ് ചിത്രത്തില്‍ കാണുന്നതു പോലെ തകരുന്നത്. അതിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്ത വന്നിരുന്നു. ഈ റോഡ് കേരളത്തിലെ ആണെന്ന് പറഞ്ഞാണ് ഇപ്പോള്‍ നടക്കുന്ന വ്യാജ പ്രചരണം.