Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മദ്യം വില്‍പന നടത്തിയ ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മദ്യം വില്‍പന നടത്തിയ ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 10 ജൂലൈ 2023 (09:50 IST)
പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മദ്യം വില്‍പന നടത്തിയ ബാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു. കാഞ്ഞാണി സില്‍വര്‍ റസിഡന്‍സി ബാറിലെ ജീവനക്കാരന്‍ ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ മദ്യം കഴിച്ച നിലയില്‍ കണ്ടത്തിയതിനെ തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. 
 
അബ്കാരി നിയമപ്രകാരവും, ജെ.ജെ. ആക്ട് പ്രകാരവുമാണ് ബാര്‍ ജീവനക്കാരനെതിരെ കേസ് എടുത്തത്. വീട്ടില്‍ നിന്നും പോയ വിദ്യാര്‍ത്ഥിയെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരുവുനായ ശല്യം രൂക്ഷം: കോഴിക്കോട് 6 സ്‌കൂളുകള്‍ക്ക് ഇന്ന് അവധി