Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

ഗിരീഷ് ബാബുവാണ് ജെയ്‌സിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്

Kochi Jaisy murder case

രേണുക വേണു

, ചൊവ്വ, 26 നവം‌ബര്‍ 2024 (10:06 IST)
കൊല്ലപ്പെട്ട ജെയ്‌സി, പ്രതികളായ ഗിരീഷ് കുമാര്‍, ഖദീജ

കൊച്ചി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ പ്രതികള്‍ കൊലപ്പെടുത്തിയത് 30 ലക്ഷം രൂപയ്ക്കു വേണ്ടി. നവംബര്‍ 17 നാണ് പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്‌സി ഏബ്രഹാം (55) കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റതാണ് മരണകാരണം. തൃക്കാക്കര മൈത്രിപുരം റോഡില്‍ '11/347 എ' യില്‍ ഗിരീഷ് ബാബു (45), എരൂര്‍ കല്ലുവിള ഖദീജ (പ്രബിത-43) എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
ഗിരീഷ് ബാബുവാണ് ജെയ്‌സിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഖദീജയ്ക്കു കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന ജെയ്‌സിക്ക് ഈയിടെ ഒരു വീട് വില്‍പ്പനയ്ക്കു ശേഷം 30 ലക്ഷം രൂപയോളം ലഭിച്ചിരുന്നു. ഇക്കാര്യം പ്രതികള്‍ അറിഞ്ഞു. ഈ പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകത്തിനു പദ്ധതിയിട്ടത്. കടം ചോദിച്ചാല്‍ കിട്ടില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് കൊലപ്പെടുത്തി പണവും സ്വര്‍ണവും കവരാന്‍ ഇരുവരും തീരുമാനിച്ചത്. 
 
കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു എംസിഎ ബിരുദധാരിയായ ഗിരീഷ് ബാബു. ലോണ്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുത്തു ധൂര്‍ത്തടിച്ചു ജീവിക്കുന്ന ഗിരീഷിന്റെ 85 ലക്ഷം രൂപയിലേറെ വരുന്ന കടബാധ്യത തീര്‍ക്കാന്‍ ജെയ്‌സിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ ഡംബല്‍സ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കുളിമുറിയില്‍ വലിച്ചു കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നു പൊലീസ് പറയുന്നു. കൊലപാതകം നടന്ന നവംബര്‍ 17 നു ഞായറാഴ്ച ഹെല്‍മറ്റ് ധരിച്ചാണ് ഗിരീഷ് ബാബു ജെയ്‌സിയുടെ ഫ്‌ളാറ്റില്‍ എത്തിയത്. കൊലപാതകത്തിനു ശേഷം ജെയ്‌സിയുടെ രണ്ട് സ്വര്‍ണ വളകളും രണ്ട് മൊബൈല്‍ ഫോണുകളും ഇയാള്‍ എടുത്തു. ഫ്‌ളാറ്റ് പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് പ്രതി കടന്നുകളഞ്ഞത്. 
 
ഡേറ്റിങ് ആപ്പ് വഴിയാണ് ഗിരീഷ് ജെയ്‌സിയെ പരിചയപ്പെടുന്നത്. ജെയ്‌സിയുമായുള്ള ബന്ധത്തിനിടെ ഖദീജയെ പരിചയപ്പെട്ടു. ജെയ്‌സിയുടെ വീട്ടില്‍ വെച്ചാണ് ഖദീജയെ ഗിരീഷ് ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. ആവശ്യക്കാര്‍ക്ക് ഇത്തരത്തില്‍ സ്ത്രീകളെ എത്തിച്ചു നല്‍കുന്ന ഏജന്റായിരുന്നു ജെയ്‌സി. അങ്ങനെയാണ് ഖദീജയെ ഗിരീഷ് കുമാറിനു പരിചയപ്പെടുത്തി കൊടുക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം