Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

ജോലി സമയത്ത് മൊബൈല്‍ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി

Sabarimala

രേണുക വേണു

, ചൊവ്വ, 26 നവം‌ബര്‍ 2024 (09:42 IST)
Sabarimala

ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുഖമമായി മുന്നോട്ടുപോകാന്‍ പൊലീസിനു കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി സര്‍ക്കാരും ദേവസ്വം ബോര്‍ഡും. അയ്യപ്പഭക്തരോടു ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാന്‍ വടി ഉപയോഗിക്കാന്‍ പാടില്ലെന്നും പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ സ്വാമി എന്നു അഭിസംബോധന ചെയ്യണം. എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുതെന്നും പൊലീസിനു നിര്‍ദേശം. 
 
ജോലി സമയത്ത് മൊബൈല്‍ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി. തീര്‍ത്ഥാടകര്‍ ഏറ്റവും നല്ല രീതിയില്‍ ദര്‍ശനം നടത്തി മടങ്ങാന്‍ പൊലീസ് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ദര്‍ശനത്തിനായുള്ള ക്യൂവില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ തര്‍ക്കങ്ങളുയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ വിസില്‍ ഉപയോഗിക്കാം. കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരെയും പരിശോധന കൂടാതെ കടത്തിവിടേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. 
 
 
കാനന പാതയിലൂടെ എത്തുന്നവരില്‍ ചിലര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നു രക്ഷ നേടാന്‍ പടക്കങ്ങള്‍ കരുതാറുണ്ടെന്ന് ബോംബ് സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍ വ്യക്തമായി. പടക്കങ്ങളുമായി സന്നിധാനത്ത് എത്താന്‍ അനുവദിക്കരുത്. ഇക്കാര്യം പൊലീസ് പ്രത്യേകം ശ്രദ്ധിക്കണം. 
 
അതേസമയം ശബരിമല ദര്‍ശനത്തിനു തത്സമയ ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നുണ്ട്. പല ദിവസവും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തതില്‍ പതിനായിരത്തോളം പേര്‍ കുറവാണ് ദര്‍ശനത്തിനു എത്തുന്നത്. എന്നാല്‍ ഇവരില്‍ മിക്കവരും ബുക്കിങ് റദ്ദാക്കുന്നുമില്ല. ഈ സാഹചര്യം മറികടക്കാനാണ് തത്സമയം ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം