Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ശ്രീകൃഷ്ണ ജയന്തി: ശോഭായാത്രാ ലഹരിയില്‍ ഭക്തര്‍

Janmashtami Day

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (09:05 IST)
ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി. ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കുവാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും. ബാലഗോകുലം ഇന്ന് ബാലദിനമായി ആചരിക്കുന്നു. നാടെങ്ങും വൈകീട്ട് ശോഭായാത്രകള്‍ നടക്കും
 
അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവന്‍ ഉറക്കമിളച്ചു ഈശ്വരഭജനവുമായി കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയല്‍വാസിയുടെ നായയുടെ കടിയേറ്റത് എല്ലാവരില്‍ നിന്നും മറച്ചുവെച്ചു; ഒന്നരമാസത്തിനുശേഷം 14കാരന്‍ പേവിഷബാധയേറ്റ് മരിച്ചു