ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ജെബി മേത്തര്‍. സ്ഥാനാര്‍ഥിത്വത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. രാത്രി ഏറെ വൈകിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എം.ലിജുവിന് സീറ്റ് ലഭിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍, സീറ്റ് വനിതയ്ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.