Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസി സമരം: മുടങ്ങിയത് 1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രം, പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു

കെഎസ്ആര്‍ടിസി സമരം: മുടങ്ങിയത് 1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രം, പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 4 ഫെബ്രുവരി 2025 (17:11 IST)
കെഎസ്ആര്‍ടിസി സമരത്തില്‍ മുടങ്ങിയത് 1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രം. പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു. കോണ്‍ഗ്രസ് അനുകൂല യൂണിയനായ ടിഡിഎഫിന്റെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു.
 
താല്‍ക്കാലിക ജീവനക്കാരെ എത്തിച്ചും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചുമാണ് മാനേജ്‌മെന്റ് സമരത്തെ നേരിടുന്നത്. അര്‍ദ്ധരാത്രി 12 മണി വരെയാണ് സമരം. മലപ്പുറത്തും കണ്ണൂരും കാസര്‍കോടും സമരം ബാധിച്ചിട്ടില്ല. പെരുമ്പാവൂരില്‍ സമരത്തെ തുടര്‍ന്ന് ചില സര്‍വീസുകള്‍ മുടങ്ങി. അതേസമയം പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ച സംഭവത്തില്‍ കുറ്റം ചെയ്തത് ജീവനക്കാരനാണെങ്കില്‍ പിരിച്ചുവിടുമെന്ന് ഗതാഗത വകുപ്പ്മന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. 
 
പണിമുടക്കിനിടെ ബസ്സുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിങ് നശിപ്പിച്ചതായി പരാതി വന്നത്. പണിമുടക്കിനിടെ ബസ്സുകള്‍ സര്‍വീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിങ് നശിപ്പിച്ചത്. എട്ട് ബസുകളുടെ വയറിങാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. പൊതുമുതല്‍ നശീകരണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂര്‍ തിരിച്ചുപിടിക്കാന്‍ ടിഎന്‍ പ്രതാപന്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍