ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ
ജീതുവിനെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം വിരാജ് മുങ്ങിയത് മുംബൈയിലേക്ക്
Publish Date: Thu, 03 May 2018 (08:19 IST)
Updated Date: Thu, 03 May 2018 (08:20 IST)
പട്ടാപ്പകൽ ആൾക്കൂട്ടത്തിനു നടുവിൽ വെച്ച് യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ചെങ്ങാലൂർ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഭർത്താവ് വിരാജിനെ പൊലീസ് പിടികൂടി.
കുടുംബശ്രീ യോഗത്തിനിടെ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നശേഷം വിരാജ് ഒളിവിലായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അവിടെയുള്ള ബന്ധുവീട്ടില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവര അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ഞായറാഴ്ച വെള്ളിക്കുളങ്ങരയില്‍ കുടുംബശ്രീ യോഗം നടക്കുന്നതിനിടെയാണ് വിരാജ് ഭാര്യ ജീതുവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. പൊള്ളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും ശ്രമിച്ചില്ല. ജീതുവിന്റെ അച്ഛൻ ജനാർദ്ദനൻ ഒറ്റയ്ക്കാണ് ജീതുവിനെ ആശുപത്രിയിൽ എത്തിച്ചതും.