ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

'ഫിലോകാലിയ' എന്ന പേരില്‍ ട്രസ്റ്റ് നിലവിലുള്ളപ്പോള്‍ അതേപേരില്‍ കമ്പനി ആക്ട് അനുസരിച്ച് മാരിയോ ജോസഫ് പ്രത്യേക സ്ഥാപനം തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ജീജി മാരിയോ പറയുന്നു

രേണുക വേണു
വെള്ളി, 21 നവം‌ബര്‍ 2025 (13:02 IST)
ഇന്‍ഫ്‌ളുവന്‍സര്‍ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള തര്‍ക്കത്തില്‍ വെളിപ്പെടുത്തലുമായി ഭാര്യ ജീജി മാരിയോ. പ്രഫഷണല്‍ പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും കുടുംബപ്രശ്‌നമല്ലെന്നും ജീജി മാരിയോ മനോരമ ന്യൂസിനോടു പറഞ്ഞു. 
 
'ഫിലോകാലിയ' എന്ന പേരില്‍ ട്രസ്റ്റ് നിലവിലുള്ളപ്പോള്‍ അതേപേരില്‍ കമ്പനി ആക്ട് അനുസരിച്ച് മാരിയോ ജോസഫ് പ്രത്യേക സ്ഥാപനം തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ജീജി മാരിയോ പറയുന്നു. ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. 'ഫിലോകാലിയ' ട്രസ്റ്റില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കു ശമ്പളമില്ല. എന്നാല്‍ പുതിയതായി തുടങ്ങിയ കമ്പനിയില്‍ ബോര്‍ഡ് അംഗങ്ങള്‍ കമ്പനി ആക്ട് പ്രകാരം വലിയ തുക ശമ്പളമായി വാങ്ങുന്നതായും ജീജി മാരിയോ ആരോപിച്ചു. 
 
ധ്യാനവേദികളില്‍ സ്ഥിരം സാന്നിധ്യങ്ങളായ മാരിയോ ജോസഫും ജീജിയും തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് മാസമായി അകന്നുകഴിയുകയാണ്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം 25ന് സംഘര്‍ഷമുണ്ടായത്. തര്‍ക്കത്തിനിടെ മാരിയോ ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചെന്ന പരാതിയില്‍ കേസെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ശിക്ഷ ലഭിച്ചേക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

അടുത്ത ലേഖനം
Show comments