Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

Crime

അഭിറാം മനോഹർ

, വെള്ളി, 21 നവം‌ബര്‍ 2025 (12:28 IST)
തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പിക്കാരന്‍ സുനില്‍ കുമാറിനും ഡ്രൈവറിനും വെട്ടേറ്റു. ഇന്നലെ രാത്രി വെളപ്പായയിലെ വീടിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. തിയേറ്ററില്‍ നിന്ന് വീട്ടിലെത്തി ഡ്രൈവര്‍ ഗേറ്റ് തുറക്കുന്നതിനിടെ 3 പേര്‍ എത്തി വെട്ടുകയായിരുന്നു. 
 
സുനിലിന് കാലിനും ഡ്രൈവര്‍ക്ക് കൈയ്യിലുമാണ് വെട്ടേറ്റത്. ആക്രമി സംഘം പിന്നീട് ഓടി രക്ഷപ്പെട്ടു. സാമ്പത്തിക ഇടപാടുകളാണ് അക്രമത്തിന് പിന്നിലെന്ന് സൂചനയുണ്ട്. മെഡിക്കല്‍ കോളേജ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍