Webdunia - Bharat's app for daily news and videos

Install App

വിചാരണ പൂര്‍ത്തിയായി; ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച - കേസില്‍ ഒരു പ്രതി മാത്രം

വിചാരണ പൂര്‍ത്തിയായി; ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച - കേസില്‍ ഒരു പ്രതി മാത്രം

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (17:34 IST)
പെരുമ്പാവൂരിലെ നിയമ വിദ്യാർഥി ജിഷ കൊലപാതക കേസിന്റെ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും. കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൂർത്തിയാക്കി. അസം സ്വദേശിയായ അമീറുൽ ഇസ്‌ലാം ആണ് കേസിലെ ഏകപ്രതി.

അമീറുലിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കോടതി നേരത്തെ പൂര്‍ത്തിയാക്കി. കഴിഞ്ഞമാസം 22നാണ് കേസിൽ അന്തിമ വാദം ആരംഭിച്ചത്. നവംബർ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂർത്തിയാക്കി. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂർത്തിയായത്.

കേസില്‍ രണ്ട് പ്രതികളുണ്ടെന്ന സൂചനകള്‍ ആദ്യം പൊലീസ് പുറത്തുവിട്ടിരുന്നെങ്കിലും പിന്നീട് അമീറുലിലേക്ക് മാത്രമായി കേസ് ഒതുങ്ങുകയായിരുന്നു.

2016 ഏപ്രിൽ 28നാണ് ജിഷ സ്വന്തം വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്. വൈകുന്നേരം 5.30 നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അമീറുല്‍ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു

മൂന്നു പോലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments