അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്
കൊച്ചി സെന്‍ട്രല്‍ പോലീസ് ആണ് നടിക്കെതിരെ കേസെടുത്തത്.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്. കൊച്ചി സെന്‍ട്രല്‍ പോലീസ് ആണ് നടിക്കെതിരെ കേസെടുത്തത്. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസ്.
പാലേരി മാണിക്യം, രതിനിര്‍വേദം, ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമണ്ണ്, ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രം എന്നീ ചിത്രങ്ങളാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു.
പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുക്കുകയും ആയിരുന്നു. പോലീസ് ആദ്യം പരാതി അവഗണിച്ചതായിരുന്നു.