Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കഞ്ചാവ് വലിയുടെ ഉസ്താദ്'; ചെഗുവേരയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു

കേരളത്തിന്റെ വ്യാവസായിക രംഗത്ത് വന്‍ വിപണന സാധ്യതയുള്ള 'എന്തോ ഒന്ന് 'കൊണ്ടുവരാനായിരിക്കും ഈ യാത്ര

Joy Mathew trolls Che Guevara
, ബുധന്‍, 14 ജൂണ്‍ 2023 (09:47 IST)
ഇടത് വിപ്ലവകാരി ഏര്‍ണെസ്റ്റോ ചെ ഗുവേരയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ചെ ഗുവേരയെ കഞ്ചാവ് വലിയുടെ ഉസ്താദ് എന്ന് ജോയ് മാത്യു അഭിസംബോധന ചെയ്തിരിക്കുന്നത്. ചെ ഗുവേരയുടെ ജന്മവാര്‍ഷിക ദിനത്തിലാണ് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തേയും ജോയ് മാത്യു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചിട്ടുണ്ട്. 
 
ജോയ് മാത്യുവിന്റെ പോസ്റ്റ് വായിക്കാം 
 
ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം .വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങള്‍ കൊടിമുതല്‍ അടിവരെയുള്ള തുണികളില്‍ 'ചെ'യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത്, ഞാനും ആ ലെവലില്‍ ഉള്ള ആളാണെന്ന ധാരണയില്‍ എന്റെ കമന്റ് ബോക്‌സില്‍ വന്ന് കുറച്ചുകാലമായി കമ്മി കൃമികള്‍ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത്! 
 
ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല -ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല;ബിജയന്റെ വാറ്റെ ഉള്ളൂ. യുവജനചിന്തയില്‍ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ !അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു.
 
കേരളത്തിന്റെ വ്യാവസായിക രംഗത്ത് വന്‍ വിപണന സാധ്യതയുള്ള 'എന്തോ ഒന്ന് 'കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേള്‍ക്കുന്നു .ആയതിനാല്‍ 'സാധനം കയ്യിലുണ്ട് 'എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്‌സ്യൂള്‍ കൃമികള്‍ അല്പം കാത്തിരിക്കൂ.
 
ഇനി മുതല്‍ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ എന്റെ പ്രൊഫൈല്‍ നമ്മുടെ ആശാന്റെ പടമായിരിക്കും കാപ്‌സ്യൂള്‍ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലുവയില്‍ യാത്രക്കാരിയെ രാത്രി പാതിവഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു