Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തു, ടൗണ്‍ എസ്‌ഐ ആണെന്ന് പറഞ്ഞ് വാടക നല്‍കാതെ മുങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മേയ് 10 നാണ് കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടലില്‍ സംഭവമുണ്ടാകുന്നത്

Police Officer suspended for not paying money in hotel
, ബുധന്‍, 14 ജൂണ്‍ 2023 (08:56 IST)
ടൗണ്‍ എസ്‌ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്ത ശേഷം വാടക നല്‍കാതെ മുങ്ങിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിറ്റി ട്രാഫിക് ഗ്രേഡ് എസ്‌ഐ ജയരാജനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ ഉത്തരവിട്ടു. കോഴിക്കോട് റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. 
 
മേയ് 10 നാണ് കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടലില്‍ സംഭവമുണ്ടാകുന്നത്. നഗരത്തിലെ ഹോട്ടലില്‍ ഒരു സ്ത്രീക്കൊപ്പം മുറിയെടുത്ത ശേഷം താന്‍ 'ടൗണ്‍ എസ്‌ഐ' ആണെന്ന് പറഞ്ഞ് മുഴുവന്‍ വാടകയും നല്‍കാതെ മുങ്ങുകയായിരുന്നു. 2500 രൂപയുടെ എസി മുറിക്ക് ആയിരം രൂപ മാത്രമാണ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ടൗണ്‍ എസ്.ഐ അല്ലെന്ന് തിരിച്ചറിഞ്ഞത്. ടൗണ്‍ പൊലീസിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. 
 
ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുറിയെടുത്തത് ട്രാഫിക് ഗ്രേഡ് എസ്‌ഐ ജയരാജന്‍ ആണെന്ന് കണ്ടെത്തിയത്. ഇതോടെ ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട്ടേയ്ക്ക് തിരിച്ചും നിയമിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലവര്‍ഷക്കാറ്റ് ശക്തം; ഇടിമിന്നലിനെ സൂക്ഷിക്കണം