തൃശൂർ: ബി.ഫാമിന് പഠിക്കുന്ന വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്തുള്ള കിഴക്കുംതുള്ളി രമേശിന്റെ മകൾ ഐശ്വര്യ (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ഐശ്വര്യ.
സംഭവം കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയായിരുന്നു. വാതിൽ അകത്തു നിന്ന് കൂട്ടിയിട്ട നിലയിലായിരുന്നു. മാതാപിതാക്കൾ ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴായിരുന്നു വിവരം അറിഞ്ഞത്.അയൽക്കാർ എത്തിയതായിരുന്നു വാതിൽ തുറന്നത്.
കുട്ടിയെ ഉടൻ തന്നെ കാഞ്ഞാണിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ് സിന്ധു, സഹോദരങ്ങൾ അക്ഷയ്, അശ്വതി.