Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജസ്റ്റിസ് എസ്.വി.ഭട്ടി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആകും

Justice SV Bhatti to be New High Court Chief Justice
, വ്യാഴം, 20 ഏപ്രില്‍ 2023 (09:49 IST)
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എസ്.വി.ഭട്ടിയെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസ് ആക്കാന്‍ കൊളീജിയം തീരുമാനിച്ചത്. 
 
ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ കഴിഞ്ഞാല്‍ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് എസ്.വി.ഭട്ടി. ആന്ധ്രാപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭട്ടി, 2019 മാര്‍ച്ച് 19 മുതല്‍ കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. അതിനു മുന്‍പ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേര്‍ ബൈക്കില്‍ സഞ്ചരിച്ചാലും പിഴ ! പണി തരാന്‍ ക്യാമറ കണ്ണുകള്‍