Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ ആള്‍താമസമില്ലാത്ത വീടുകള്‍ 'ഏറ്റെടുക്കാന്‍' സര്‍ക്കാര്‍; ലോക മാതൃകയില്‍ വമ്പന്‍ പദ്ധതി

ആള്‍ താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തോടെയുള്ള സംരംഭമാണിത്

സംസ്ഥാനത്തെ ആള്‍താമസമില്ലാത്ത വീടുകള്‍ 'ഏറ്റെടുക്കാന്‍' സര്‍ക്കാര്‍; ലോക മാതൃകയില്‍ വമ്പന്‍ പദ്ധതി

രേണുക വേണു

, വെള്ളി, 7 ഫെബ്രുവരി 2025 (10:36 IST)
കേരളത്തില്‍ ആള്‍ താമസമില്ലാതെ കിടക്കുന്ന വീടുകള്‍ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. കെ ഹോംസ് എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ധനമന്ത്രി കെ.ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. 
 
ആള്‍ താമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകള്‍ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തോടെയുള്ള സംരംഭമാണിത്. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍നിന്ന് നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകുമെന്നും ധനമന്ത്രി പറഞ്ഞു. 
 
യൂറോപ്പില്‍ അടക്കം ഇത്തരം പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. അത്തരം രാജ്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ചായിരിക്കും കേരളത്തില്‍ ഇത് നടപ്പിലാക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Budget 2025-26: തിരുവനന്തപുരം, കോഴിക്കോട് മെട്രോ: വന്‍ പ്രഖ്യാപനവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍