Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു, നിയന്ത്രണങ്ങൾ നീക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ 12ന് തുറക്കും

കോഴിക്കോട് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു,  നിയന്ത്രണങ്ങൾ നീക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ 12ന് തുറക്കും
, ശനി, 9 ജൂണ്‍ 2018 (19:19 IST)
തിരുവനന്തപുരം: നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12ന് തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  
 
ഇതേവരെ ലഭിച്ച 313 പരിശോധന ഫലങ്ങളിൽ 295 പേർക്കും നിപ്പ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുപേർക്കും നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. നിപ്പയിൽ നിന്നും സുഖം പ്രാപിച്ച രണ്ടുപേരും ഇപ്പോൾ സാധാരണ ഗതിയിലാണ്. വിദഗ്ധ സംഘത്തിന്റെ പരിശോധന ശേഷമേ ഇവർ ആ‍ശുപത്രി വിടുന്ന കാര്യം പറയാനാകു.
 
അതേസമയം നിപ്പയുടെ ഉറവിടം തേടിയുള്ള സംഘവും രോഗനിയന്ത്രണത്തിനുള്ള പ്രത്യേക സംഘവും പ്രവർത്തനവു നിപ്പ രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നതും തുടരും എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേതൃത്തോട് എതിര്‍പ്പ് തുടരും; ജോസ് കെ മണിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് ബല്‍റാം