Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

സംസ്ഥാന സർക്കാർ ഈശ്വരവിശ്വാസികളെ വഞ്ചിച്ചുവെന്ന് കെ എം മാണി

വാർത്ത
, ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (17:28 IST)
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഈശ്വരവിശ്വാസികളെ വഞ്ചിച്ചുവെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ എം മാണി. ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം സംഘടിപ്പിച്ച സർവമത പ്രാർത്ഥനയിൽ സമസാരിക്കുകയായിരുന്നു അദ്ദേഹം. 
 
സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നത അനിവാര്യമായ കാര്യമാണ്. എന്നാൽ അതിന്റെ പേരിൽ കാലങ്ങളായി തുടരുന്ന ആചാര, അനുഷ്ടാനങ്ങൾ അട്ടിമറിക്കാൻ അനുവദിക്കില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ (25) ഉറപ്പു നൽകുന്ന മതവിശ്വസാങ്ങൾ കാത്തുസൂക്ഷിക്കാനുള്ള മൌലികാവകാശം സംരക്ഷിക്കാൻ സർക്കാരിനായില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ഈശ്വരവിശ്വാസികളുടെ അവകാശം സംരക്ഷിക്കാൻ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും തയ്യാറാവണം. ശബരില സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകാൻ സർക്കാർ തയ്യാറാവണമെന്നും മാണി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തുകോടിയടിച്ച ലോട്ടറി ഭദ്രമായി 10 മാസം ജീൻസിന്റെ പോക്കറ്റിൽ കിടന്നു; പക്ഷേ ഭാഗ്യം അപ്പോഴും തുണച്ചു