Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയുടെ സാമ്പത്തിക മുന്നേറ്റം അംഗീകരിക്കുന്നു: കാനം

ചൈനയുടെ സാമ്പത്തിക മുന്നേറ്റം അംഗീകരിക്കുന്നു: കാനം

Kanam Rajendran
കൊല്ലം , തിങ്കള്‍, 29 ജനുവരി 2018 (13:57 IST)
ചൈന സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുവെന്നത് അംഗീകരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ചൂഷണരഹിത സമൂഹം കെട്ടിപ്പടുക്കാൻ ചൈന അവരുടേതായ രീതിയിൽ ശ്രമിക്കുന്നുണ്ട്. അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ ഇവിടത്തെ കമ്മ്യൂണിസ്റ്റുകാര്‍ മാറണമെന്ന് പറയുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു.

വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് സിപിഐക്കില്ല. എന്നാല്‍, ചൈനയെ അനുകൂലിച്ച് സംസാരിക്കുന്നത് തെറ്റാണെന്നാണ് ചിലരുടെ വിമർശനം. വടക്കൻ കൊറിയ സോഷ്യലിസ്റ്റ് രാജ്യമാണെന്നതിൽ തർക്കമില്ലെന്നും കാനം വ്യക്തമാക്കി.

വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍മാത്രം മതിയെന്ന ചിലരുടെ ചിന്ത വിടുവായത്തമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സാമ്പത്തിക ശക്തിയായ ചൈനയെ പിന്തുണച്ച് സംസാരിച്ചത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലി നഷ്‌ടപ്പെട്ടതിന് പിന്നാലെ ഭാര്യയുമായി വഴക്ക്; നിരാശനായ ടെക്കി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു