Select Your Language

Notifications

webdunia
webdunia
webdunia
webdunia

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

K Muraleedharan

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 27 ഡിസം‌ബര്‍ 2024 (13:50 IST)
2016ലെ വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനയാണ് മുരളീധരന്‍ നടത്തിയിരിക്കുന്നത്. മുസ്ലിം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണ് പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ ജയിച്ചതെന്ന് സിപിഎം നേതാക്കള്‍ ആക്ഷേപിക്കുമ്പോഴാണ് മുരളീധരന്‍ ഇക്കാര്യം സമ്മതിക്കുന്നത്.
 
ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രധാന ആക്ഷേപങ്ങളില്‍ ഒന്നായിരുന്നു ഇത്. എ വിജയരാഘവനെ വര്‍ഗീയ രാഘവന്‍ എന്ന് പരിഹസിച്ചായിരുന്നു ഇതിനു കോണ്‍ഗ്രസ് പ്രതികരിച്ചത്. കിട്ടിയ പിന്തുണയെ തള്ളി പറയേണ്ടതില്ലെന്നാണ് മുരളീധരന്‍ പറയുന്നത്. 2019 മുതല്‍ ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടിക്കുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു.
 
കൂടാതെ തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞും. മേയര്‍ക്കെതിരെ സിപി ഐ നേതാവ് വിഎസ് സുനില്‍കുമാര്‍ വിമര്‍ശനം നടത്തിയതില്‍ പ്രതികരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തെരെഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്തു പിടിച്ചിരുത്തി പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണെന്ന് പറഞ്ഞ ആളാണ് തൃശ്ശൂര്‍ മേയര്‍ കെ എം വര്‍ഗീസെന്ന് കെ മുരളീധരന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍