തൃശ്ശൂര്‍ ബിജെപിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ടിഎന്‍ പ്രതാപന്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വസ്തകള്‍ മനസ്സിലാക്കാതെയാണ് മത്സരത്തിന് ഇറങ്ങിയതെന്നും, അതാണ് താന്‍ ചെയ്ത തെറ്റെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആരോടും പരാതി പറഞ്ഞിട്ടില്ല. ആരുടെയും തലയില്‍ കുറ്റം ചാര്‍ത്താനും ഇല്ല.
ഒരു റിപ്പോര്‍ട്ടിലും പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ല. പുറത്തുവന്ന റിപ്പോര്‍ട്ട് ശരിയാണോ എന്ന് അറിയില്ല. റിപ്പോര്‍ട്ട് താന്‍ കണ്ടില്ല. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല. നടപടി ആവശ്യപ്പെടാന്‍ താന്‍ പരാതിക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ പപരാജയത്തെക്കാള്‍ ബിജെപിയുടെ ജയമാണ് തൃശ്ശൂരില്‍ സംഭവിച്ച പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചതിച്ചതാണോ എന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.