Pravinkoodu Shappu Thrissur: ഇതാണ് യഥാര്‍ഥ 'പ്രാവിന്‍കൂട് ഷാപ്പ്'; കള്ള് കുടിക്കാം, നല്ല കിടിലന്‍ ഫുഡും കിട്ടും
തൃശൂര്‍ പുതുക്കാട് അപ്പുറം നന്തിക്കരയിലാണ് 'പ്രാവിന്‍കൂട് ഷാപ്പ്' ഉള്ളത്
Pravinkoodu Shappu, Thrissur
Pravinkoodu Shappu Thrissur: ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രാവിന്‍കൂട് ഷാപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. തൃശൂര്‍ എരുമപ്പെട്ടിക്ക് അടുത്ത് ചിറ്റണ്ട എന്ന ഗ്രാമത്തിലാണ് സിനിമയുടെ പ്രധാന ലൊക്കേഷനായ പ്രാവിന്‍കൂട് ഷാപ്പ് സെറ്റിട്ടിരിക്കുന്നത്. അതേസമയം തൃശൂരില്‍ ഇതേ പേരില്‍ ഒരു ഷാപ്പ് ഉണ്ട് !
തൃശൂര്‍ പുതുക്കാട് അപ്പുറം നന്തിക്കരയിലാണ് 'പ്രാവിന്‍കൂട് ഷാപ്പ്' ഉള്ളത്. നന്തിക്കര-മാപ്രാണം റോഡില്‍ നെടുമ്പാള്‍ എന്ന സ്ഥലത്താണ് കൃത്യമായ ലൊക്കേഷന്‍. ഏകദേശം 33 വര്‍ഷം പഴക്കമുള്ള ഈ ഷാപ്പ് പ്രാവിന്‍കൂടിന്റെ ആകൃതിയിലാണ്. അങ്ങനെയാണ് പ്രാവിന്‍കൂട് ഷാപ്പ് എന്ന പേര് വന്നത്.
പ്രാവിന്‍കൂട് ഷാപ്പിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ വീഡിയോയില്‍:
ഫാമിലി ആയും ഈ ഷാപ്പില്‍ പോകാവുന്നതാണ്. സ്ഥലം കുറവാണെങ്കിലും ദിനംപ്രതി നൂറുകണക്കിനു ആളുകള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്.