തൃശൂർ : സിനിമാ നടിയെ അപമാനിച്ചു എന്ന കേസിൽ പ്രതിയായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി പരിഗണന ലഭിച്ചു എന്ന സംഭവത്തിൽ രണ്ടു ജയിൽ ഉദ്യേഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡി.ഐ.ജി അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് ഉന്നത അധികാരികൾ സസ്പെൻസ് ചെയ്തത്. സംഭവത്തെ കുറിച്ച് ജയിൽ ആസ്ഥാന ഡി.ഐ.ജി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചാണ് സസ്പെൻഷൻ നടപടി ഉണ്ടായത്.
ബോബിയെ കാണാൻ ജയിലിൽ വി.ഐ.പികൾ എത്തിയെന്നും അവരുടെ പേര് ജയിൽ സന്ദർശക രജിസ്റ്ററിൽ ഉൾപ്പെടുത്തിയില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം ബോബിക്ക് ജയിലിൽ മറ്റ് പരിഗണനകൾ ലഭിച്ചിരുന്നു എന്നുമാണ് റിപ്പോർട്ടിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ജയിലിലെ സി.സി. ടി വി ദൃശ്യങ്ങൾ അടക്കമുള്ളവയും പരിശോധിച്ചിരുന്നു. ഇപ്പോൾ സസ്പെൻഷനിൽ ആയ ഉദ്യോഗസ്ഥരെ കൂടാതെ മറ്റു ചില ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിൽ ഉണ്ട് എന്നാണ് വിവരം