Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ-റെയിൽ കല്ലിടൽ നിർത്തി, ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താൻ തീരുമാനം

കെ-റെയിൽ കല്ലിടൽ നിർത്തി, ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താൻ തീരുമാനം
, തിങ്കള്‍, 16 മെയ് 2022 (13:42 IST)
കെ റെയിൽ സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടൽ നിർത്തി സർക്കാർ. ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീ‌രുമാനം. ഇത് സംബന്ധിച്ച് ഉത്തരവ് റവന്യൂ വകു‌പ്പ് പുറത്തിറക്കി.
 
സംസ്ഥാനത്തുടനീളം കല്ലിടൽ നടന്നപ്പോഴുണ്ടായ സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് തീരുമാനം. കല്ലിടൻ പ്രതിഷേധങ്ങളെ മറികടക്കാനുള്ള നിർണായക നീക്കം കൂടിയാണിത്. നേരത്തെ തന്നെ കല്ലിടൽ സംഘർഷങ്ങൾ മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ ആവശ്യമാണെന്ന് കെ റെയിൽ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സർവേ മൊത്തമായി ജിപിഎസ് സംവിധാനത്തിലേക്ക് മാറ്റുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷ്യം കോണ്‍ഗ്രസ് വോട്ട് ബാങ്ക്; കരുതലോടെ ആം ആദ്മി, ആവര്‍ത്തിക്കുമോ പഞ്ചാബ്?