Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീലക്കുറിഞ്ഞി ഉദ്യാനമേഖലയിലുണ്ടായത് കാട്ടുതീയെന്ന് മന്ത്രി കെ രാജു; പ്രചരിക്കുന്നത് ആറ് മാസം മുമ്പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങള്‍

നീലകുറിഞ്ഞി ഉദ്യാനമേഖലയില്‍ ആരും തീയിട്ടതല്ലെന്ന് വനംമന്ത്രി

നീലക്കുറിഞ്ഞി ഉദ്യാനമേഖലയിലുണ്ടായത് കാട്ടുതീയെന്ന് മന്ത്രി കെ രാജു; പ്രചരിക്കുന്നത് ആറ് മാസം മുമ്പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങള്‍
കൊച്ചി , ഞായര്‍, 26 നവം‌ബര്‍ 2017 (10:22 IST)
ഇടുക്കിയിലെ നീലക്കുറിഞ്ഞി ദേശീയ ഉദ്യാനമേഖലയില്‍ ആരും തീയിട്ടിട്ടില്ലെന്ന് വനംമന്ത്രി കെ രാജു. ഉണ്ടായത് കാട്ടുതീ തന്നെയാണ്. ആറ് മാസം മുമ്പ് ആ പ്രദേശത്തുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല, ഉദ്യാനത്തിന്റെ വിസ്തൃതി കുറയാനും കൂടാനും സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
58ാം നമ്പര്‍ ബ്ലോക്കിന്റെ അതിര്‍ത്തിയായ ജണ്ടപ്പാറവരെയുള്ള 300ഏക്കറോളമാണ് കത്തി നശിച്ചത്. കുറിഞ്ഞിച്ചെടികള്‍ക്ക് പുറമെ ഗ്രാന്‍ഡിസ് മരങ്ങളും തീയില്‍ കരിഞ്ഞുണങ്ങി. കുറിഞ്ഞിമല ഉദ്യാനത്തിന്റെ സുപ്രധാന ഭാഗങ്ങളിലൊന്നാണ് കുറിഞ്ഞിപൂക്കള്‍ തഴച്ച് വളരുന്ന ഈ പ്രദേശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഎം - ബിജെപി സംഘർഷം; ബിജെപി പ്രവർത്തകന് ദാരുണാന്ത്യം