തന്നെ നീക്കുകയോ നീക്കാതിരിക്കുകയോ ചെയ്യാമെന്നും ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഹൈക്കമാന്റിന്റെ തീരുമാനമാണ് നടപ്പിലാകുന്നത്. എഐസിസിക്ക് മാറ്റണമെന്നാണെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാണെന്നും തനിക്കൊരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ തനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘര്‍ഷാവസ്ഥയില്‍ അല്ല, തൃപ്തനായ മനസ്സിന്റെ ഉടമയാണ് താനെന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം കനകോലുവിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.