Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷുഹൈബ് വധത്തിൽ സുധാകരനും കുറ്റക്കാരൻ: വെളിപ്പെടുത്തലുമായി കാന്തപുരം

ഷുഹൈബിന്റെ മരണത്തിന് സുധാകരനും ഉത്തരവാദി?

ശുഹൈബ് വധം
, ശനി, 10 മാര്‍ച്ച് 2018 (17:41 IST)
കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമയി കാന്തപുരം. എസ് എസ് എസ് എഫിന്റെ മുഖപത്രമായ രിസാലയിലെ 'ഷുഹൈബിന്റെ ചോരക്കുത്തരം പറയേണ്ടത് സിപിഐഎം മാത്രമല്ലെന്ന' കവർ സ്റ്റോറിയിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. എടയന്നൂരില്‍ ഷുഹൈബ് കൊല്ലപ്പെടാൻ കാരണം സുധാകരന്റെ രാഷ്ട്രീയ ശിഷ്യനായതുകൊണ്ടാണെന്ന് ലേഖനം പറയുന്നു.
 
പല കേസുകളിലും ഈ ചെറുപ്പക്കാരനെ പ്രതിയാക്കിയതും അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടതും സുധാകരനെ പോലെ രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ നിറഞ്ഞ നേതാവിന്റെ സാമീപ്യമാണ്. അനുയായികളെ കൊണ്ട് ചുടുചോറു മാന്തിക്കുന്ന വിടുവായത്തത്തിലൂടെ യുവരക്തം തിളപ്പിക്കുന്ന രീതി ശാസ്ത്രമാണ് സുധാകരന്റേത് എന്ന് ലേഖനം അതിരൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തുന്നു. 
 
സുന്നി കാന്തപുരം വിഭാഗത്തിന്റെ സജീവ പ്രവർത്തകനായിരുന്നു ശുഹൈബ്. എന്നിട്ടും കൊലാപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ സി പി എമ്മിനെ കുറ്റപ്പെടുത്താൻ കാന്തപുരം തയ്യാറാവാതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് കാന്തപുരം ശുഹൈബ് വധത്തിൽ കെ സുധാകരനെ അതിരൂക്ഷമായി വിമർശിച്ചുകോണ്ട് രംഗത്ത് വരുന്നത്.`
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദളിത് യുവതിയെ ജീവനോടെ കത്തിച്ച് പലിശക്കാർ