Webdunia - Bharat's app for daily news and videos

Install App

പദ്മാവതിക്ക് വേണ്ടി വാദിച്ചവർ 'ഈട'യെ നിഷേധിക്കുന്നു!

കണ്ണൂരിൽ 'ഈട'യുടെ പ്രദർശനം നിർത്തിവെച്ചു- കൊലപാതകരാഷ്ട്രീയം പറയുന്ന സിനിമ സിപിഐഎമ്മിനെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് കെ സുധാകരന്‍

Webdunia
ശനി, 13 ജനുവരി 2018 (11:22 IST)
ചിത്രസംയോജകനായ ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത 'ഈട' സിനിമയ്ക്ക് കണ്ണൂരിൽ പ്രദർശനാനുമതി ഇല്ല. കണ്ണൂര്‍ സുമംഗലി തിയേറ്ററില്‍ ഈടയുടെ പ്രദര്‍ശനം സിപിഐഎം ഇടപെട്ട് നിര്‍ത്തിവെപ്പിച്ചുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് ആരോപണാവുമായി രംഗത്തെത്തിയിരിക്കുന്നത്‍.
 
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം പ്രമേയമാക്കിയ സിനിമ സിപിഐഎമ്മിനെ അസ്വസ്ഥപ്പെടുത്തുകയാണെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി ചെറുപ്പക്കാരെ തെരുവിലിറക്കിയ പാര്‍ട്ടി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലൂടെ ആരോപിച്ചു. ടിക്കറ്റ് എടുത്ത് ഷോ കാണാന്‍ എത്തിയ ആളുകളെ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് മടക്കി അയച്ചുവെന്നാണ് കെ. സുധാകരന്‍ ഉയര്‍ത്തുന്ന ആരോപണം.
 
ഷെയ്ന്‍ നിഗം, നിമിഷ സജയന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പറയുന്നത് പ്രണയവും കൊലപാതക രാഷ്ട്രീയവുമാണ്. പദ്മാവതി സിനിമ ബിജെപി നിരോധിച്ചപ്പോൾ സിനിമയ്ക്കൊപ്പമെന്ന് പറഞ്ഞ് തെരുവിലിറങ്ങിയവർ തന്നെയാണ് ഇപ്പോൾ 'ഈട'യെന്ന ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

Kerala Weather: കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം സാധാരണ നിലയിലാക്കി

അടുത്ത ലേഖനം
Show comments