'ശരീരത്തിൽ തൊടരുത്, അടുത്തിടപഴകില്ല' - സൂപ്പർ താരത്തിനൊപ്പം അഭിനയിക്കാൻ നയൻസ് പറഞ്ഞ് നിബന്ധനകൾ
അതൊന്നും നടക്കില്ല: നയൻതാര
Publish Date: Fri, 12 Jan 2018 (17:27 IST)
Updated Date: Fri, 12 Jan 2018 (17:28 IST)
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര. മലയാളത്തിലൂടെയാണ് നയൻസ് അഭിനയത്തിലേക്ക് കടന്നു വന്നത്. തമിഴിലെത്തി, ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്ത് മുൻനിര നായികയായി പെട്ടന്ന് വളർന്നു. കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നയൻസിനെ കാത്തിരുന്നത് കൈ നിറയെ ചിത്രങ്ങളായിരുന്നു. അതും പ്രാധാന്യമുള്ള വേഷങ്ങൾ.
തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ താരം മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധനകൾ കേട്ടാൽ ആരും ഞെട്ടും. തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണ നായകനാകുന്ന ജയ് സിംഹയിലെ നായികയാകാനാണ് നയൻസ് നിബന്ധനകൾ വെച്ചത്. നിബന്ധനകൾ എത്ര വെച്ചാലും പ്രതിഫലം എത്ര കുട്ടിയാലും നയൻസിനെ തന്നെ നായികയായി വേണമെന്നതാണ് സംവിധായകരുടെ ആഗ്രഹം.
ചിത്രത്തിൽ ബാലകൃഷ്ണയുമായി അടുത്തിടപഴകുന്ന രംഗങ്ങൾ ഉണ്ടാകില്ല. മോശമായ രീതിയിൽ ശരീരത്ത് സ്പർശിച്ചു കൊണ്ടുള്ള സീനുകൾ ഒന്നും തന്നെയുണ്ടാകില്ല. ഐറ്റം ഡാൻസിൽ അഭിനയിക്കില്ല. തുടങ്ങിയ രംഗങ്ങളാണ് നയൻസ് മുന്നോട്ട് വെച്ചത്. ബാലകൃഷ്ണയെ തന്റെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നാണ് നയൻസ് പറയുന്നത്.