K.Sudhakaran: മൈക്ക് ഓണ്‍ ആണെന്ന കാര്യം മറന്നു ! സതീശനെ മോശം വാക്ക് വിളിച്ച് സുധാകരന്‍; ട്രോള്‍ മഴ
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ എത്തിയിട്ടും സതീശന്‍ എത്തിയില്ല
K.Sudhakaran: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മോശം വാക്കു വിളിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'സമരാഗ്നി' പ്രതിഷേധ പരിപാടി ആലപ്പുഴ ജില്ലയില്‍ എത്തിയപ്പോഴാണ് സംഭവം. വാര്‍ത്താസമ്മേളനത്തിനു പ്രതിപക്ഷ നേതാവ് എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ എത്തിയിട്ടും സതീശന്‍ എത്തിയില്ല. വൈകുന്നത് കണ്ടപ്പോള്‍ സതീശനെ വിളിച്ചു നോക്കാന്‍ സുധാകരന്‍ ആവശ്യപ്പെടുന്നുണ്ട്. അതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ കുറിച്ച് സുധാകരന്‍ മോശം വാക്ക് ഉപയോഗിച്ചത്.
സുധാകരന്‍ ഇത് പറയുന്ന സമയത്ത് മൈക്കുകള്‍ ഓണ്‍ ആയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍ മൈക്ക് ഓണ്‍ ആണെന്നു സുധാകരനു മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.