Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

കെ സുധാകരന്‍ ഇന്ന് കെപിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കും

K Sudhakaran

ശ്രീനു എസ്

, ബുധന്‍, 16 ജൂണ്‍ 2021 (08:00 IST)
കെ സുധാകരന്‍ ഇന്ന് കെപിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കും. ഇന്നു രാവിലെ 11മണിയോടെയാണ് കെപിസിസി അധ്യക്ഷസ്ഥാനം അദ്ദേഹം ഔദ്യോഗികമായി ഏറ്റെടുക്കുന്നത്. ഇതിനുമുന്‍പായി രാവിലെ പത്തുമണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധിപ്രതിമയിലും പാളയം രക്തസാക്ഷിമണ്ഡപത്തിലും ഹാരാര്‍പ്പണം നടത്തും. തുടര്‍ന്ന് പത്തരയോടെ ഇന്ദിരാഭവനില്‍ സേവാദള്‍ വാളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. 
 
തുടര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റുമാരായി ടി സിദ്ദീഖ്, പിടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ചുമതലയേല്‍ക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വിടവാങ്ങള്‍ പ്രസംഗം നടത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂണ്‍ 17 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന സ്ഥാപനങ്ങള്‍ ഇവയൊക്കെ