Publish Date: Sat, 02 Oct 2021 (12:30 IST)
Updated Date: Sat, 02 Oct 2021 (12:39 IST)
തനിക്കെതിരെയുള്ള ഏത് അന്വേഷണത്തിനും തയ്യാറെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തന്നെ വേട്ടയാടുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ലെന്നും തനിക്കെതിരെയുള്ള അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും കെ സുധാകരന്‍ പറഞ്ഞു. മോണ്‍സനുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവും ഇല്ല. വിജിലന്‍സ് അന്വേഷണം നടത്തി വസ്തു നിഷ്ടമായ കാര്യങ്ങള്‍ സമൂഹത്തിനു മുമ്പില്‍ കൊണ്ടുവരേണ്ടത് തന്റേയും കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.