Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നിത്തലയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്‍; 'വാക്കുമാറ്റിയതിനുപിന്നിലെ താല്‍പ്പര്യം വ്യക്തമാക്കണം'

ചെന്നിത്തലയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്‍; 'വാക്കുമാറ്റിയതിനുപിന്നിലെ താല്‍പ്പര്യം വ്യക്തമാക്കണം'

സുബിന്‍ ജോഷി

, വ്യാഴം, 4 ഫെബ്രുവരി 2021 (22:35 IST)
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തോട് അനുബന്ധിച്ചുണ്ടായ വിവാദത്തില്‍ രമേശ് ചെന്നിത്തല വാക്കുമാറ്റിയെന്ന് കെ സുധാകരന്‍. തന്‍റെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് ചെന്നിത്തല ഇന്നലെ പറഞ്ഞു. ഇന്ന് വാക്കുമാറ്റിയതിനുപിന്നിലെ താല്‍പ്പര്യം വ്യക്തമാക്കണം - സുധാകരന്‍ ചോദിച്ചു.
 
എന്‍റെ പ്രസ്താവന വിഷയമാക്കിയത് സി പി എം അല്ല. പിണറായി വിജയനെതിരെ പറയുമ്പോള്‍ സഹിക്കാന്‍ കഴിയാത്തവര്‍ കോണ്‍ഗ്രസില്‍ ഉണ്ട്. ചെന്നിത്തലയുടെ നിലപാടിനോട് യോജിക്കാനാവില്ല.
 
പാര്‍ട്ടിക്കുള്ളില്‍ എനിക്കെതിരെ ഒരു ഗൂഢസംഘം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. എനിക്കെതിരായ നീക്കത്തിനുപിന്നില്‍ ആരാണെന്ന് അറിയാം. കെ പി സി സി പ്രസിഡന്‍റ് സ്ഥാനം തട്ടിത്തെറിപ്പിച്ചവരാണ് ഈ നീക്കത്തിന് പിന്നില്‍. 
 
ഞാന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍‌വലിക്കണമെന്ന് പറയാന്‍ ആരാണ് ഷാനിമോള്‍ ഉസ്‌മാന്‍? അവര്‍ കെ പി സി സി പ്രസിഡന്‍റാണോ? പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും പിന്‍‌വലിക്കാന്‍ ഉദ്ദേശമില്ലെന്നും കെ സുധാകരന്‍ വ്യക്‍തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍