Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുത്തിയത് കണ്ടവരില്ല, ധീരജ് വധക്കേസിൽ പ്രതികൾക്കൊപ്പമെന്ന് ആവർത്തിച്ച് കെ സുധാകരൻ

കുത്തിയത് കണ്ടവരില്ല, ധീരജ് വധക്കേസിൽ പ്രതികൾക്കൊപ്പമെന്ന് ആവർത്തിച്ച് കെ സുധാകരൻ
, ശനി, 15 ജനുവരി 2022 (13:57 IST)
ധീരജ് വധക്കേസിൽ പ്രതികളെ പ്രതിരോധിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊലക്കേസിൽ അറസ്റ്റിലായ 5 പേർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്റെ വാദം.നിഖിൽ പൈലി കുത്തിയതായി ആരും കണ്ടിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.
 
പൈലി വീഴുമ്പോൾ 5 പേരും അടുത്തില്ലായിരുന്നു, ധീരജിനെ കുത്തിയത് ആരെന്ന് ദൃക്സാക്ഷികൾക്ക് പറയാനാവുന്നില്ലെന്നാണ് സുധാകരന്‍ അവകാശപ്പെടുന്നത്.രക്ഷപ്പെടനായാണ് നിഖിൽ ഓടിയത്, കുത്തിയത് ആരും കണ്ടിട്ടില്ല എല്ലാ നിയമസഹായവും പ്രതികൾക്ക് നൽകുമെന്ന് സുധാകരൻ വ്യക്തമാക്കി. നിഖിൽ പൈലിക്കൊപ്പം അടിയുറച്ച് നിൽക്കുകയാണെന്നും നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തെതെന്നുമാണ് സുധാകരന്റെ വിശദീകരണം.
 
കുത്തിയത് ആരെന്ന് പോലീസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട സുധാകരൻ നിഖിലിനെ തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾ സുഖിക്കകയല്ലേയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിൻ്റെ കരുക്കളാണ് ആ കുട്ടി, നിഖിൽ പൈലിയെ  എസ്എഫ്ഐ പ്രവർത്തകർ ഓടിച്ചുധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് കെഎസ്‍യുവിൻ്റെ തലയിൽ എങ്ങനെ വരുന്നുവെന്നാണ് സുധാകരന്‍റെ ചോദ്യം.
 
താൻ മരണത്തിൽ ദുഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും കെപിസിസി പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു ജീവൻ പൊലിഞ്ഞത് ദുഖകരമായ സംഭവമാണ്.തന്റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താനെന്ന് സുധാകരൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

48 പേർക്ക് കൂടി ഒമിക്രോൺ, സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 528