Exclusive: സുധാകരനെ ഒതുക്കിയത് സതീശൻ; കണ്ണൂർ സീറ്റ് അന്ന് ഉറപ്പ് നൽകിയിരുന്നു !
സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി മനസിലാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സുധാകരനോടു ഹൈക്കമാൻഡ് ആവശ്യപ്പെട്ടേക്കും
Publish Date: Sat, 14 Mar 2026 (11:06 IST)
Updated Date: Sat, 14 Mar 2026 (11:17 IST)
Exclusive: കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കുമ്പോൾ കണ്ണൂർ നിയമസഭാ സീറ്റ് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിർബന്ധത്തെ തുടർന്നാണ് ദേശീയ നേതൃത്വം ഇടപെട്ട് സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റിയത്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതിന്റെ പേരിലാണ് ഇപ്പോൾ സുധാകരൻ വാശി വിടാതെ നിൽക്കുന്നത്. എന്നാൽ സുധാകരനു സീറ്റ് നൽകരുതെന്ന നിലപാട് സതീശനുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി മനസിലാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സുധാകരനോടു ഹൈക്കമാൻഡ് ആവശ്യപ്പെട്ടേക്കും. സുധാകരനു സീറ്റ് കൊടുത്താൽ മറ്റു ചില എംപിമാരും സീറ്റ് വേണമെന്ന് ആവശ്യപ്പെടും. എംപിമാർ ഒന്നടങ്കം നിയമസഭയിലേക്കു മത്സരിച്ചാൽ അത് വോട്ടർമാർക്കിടയിൽ പ്രതികൂല വികാരം ഉണ്ടാക്കും. ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ട് സുധാകരനെ അനുനയിപ്പിക്കാനാകും ഹൈക്കമാൻഡ് ശ്രമിക്കുക.