ബിജെപിയെ നയിക്കാൻ: കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ; ഡൽഹിയിൽ പ്രഖ്യാപനം

ബിജെപി ദേശീയ അധ്യക്ഷൻ ജെ‌പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്.

റെയ്‌നാ തോമസ്

ശനി, 15 ഫെബ്രുവരി 2020 (11:35 IST)
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തു. ബിജെപി കേന്ദ്ര നേതൃത്വമാണ് തീരുമാനിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. ബിജെപി ദേശീയ അധ്യക്ഷൻ ജെ‌പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. 
 
കഴിഞ്ഞ ദിവസം ബിജെപി നേതൃ‌യോഗം നടന്നിരുന്നു. ഇതിനു ശേഷമാണ് പ്രഖ്യാപനം. സംസ്ഥാന അധ്യക്ഷനായ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി തെരഞ്ഞെടുത്തതോടെ ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന അധ്യക്ഷ പദവിയിലേക്കാണ്സുരേന്ദ്രനെ തെരഞ്ഞെടുത്തത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സാധാരണക്കാരെ കൈവിട്ട് പോസ്റ്റ് ഓഫീസ് ബാങ്കും; മിനിമം ബാലൻസ് 500, ഇല്ലേൽ സർവീസ് ചാർജ്